Home National ധാരാവിയിൽ കൂടുതൽ പേർക്ക് രോഗബാധ; നഗരവാസികൾ ആശങ്കയിൽ

ധാരാവിയിൽ കൂടുതൽ പേർക്ക് രോഗബാധ; നഗരവാസികൾ ആശങ്കയിൽ

0

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ കൂടുതൽ കൊറോണ ബാധിതർ വർധിക്കുന്നത് ജനങ്ങൾക്കും മഹാരാഷ്ട്ര സർക്കാരിന് വെല്ലുവിളിയാവുന്നു. ഇന്ന് ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ധാരാവിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ അച്ഛനും സഹോദരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 38 കാരിയായ ഒരു യുവതിയുടെ കുടുംബാംഗങ്ങളാണ് ഇവർ. ഇതോടെ ധാരാവിയിൽ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി. ഇതിലൊരാൾ നേരത്തെ മരിച്ചിരുന്നു. ഇതുവരെ മഹാരാഷ്ട്രയിൽ 868 പേർക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ അഞ്ഞൂറിലേറെ പേർ മുംബൈയിൽ നിന്നുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here