കൊറോണ ഭീതിയിൽ കെട്ടിയ വേലി പൊളിച്ചു;തർക്കം, എറ്റുമുട്ടൽ: ഒരാൾ മരിച്ചു

അനന്ത്പുര്‍: കൊറോണ ഭീതിയില്‍ വേലി പൊളിച്ചതുമായി ബന്ധപ്പെട്ട് ആന്ധ്രയില്‍ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അനന്തപുര്‍ ജില്ലയിലെ ബട്ടാലപ്പള്ളി എന്ന സ്ഥലത്താണ് സംഭവം. എഡുല മുസ്താര്‍പുര്‍ ഗ്രാമത്തിലെ ആളുകള്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നത് തടയാന്‍ വേലി കെട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുയലിനെ വേട്ടയാടാനായി വേലി പൊളിച്ചുമാറ്റാന്‍ ചിലര്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കമായി.

തിങ്കളാഴ്ച രാവിലെ ഇരുവിഭാഗവും ഏറ്റുമുട്ടി. ഇരു വിഭാഗവും ആയുധങ്ങളുമായെത്തിയാണ് ഏറ്റുമുട്ടിയത്. ഗുരുതരമായി പരിക്കേറ്റ 33 കാരന്‍ കട്ടമ്മയ്യയാണ് മരിച്ചത്. പൊലീസുകാരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.