പി​ഴ പ​ലി​ശ ഈ​ടാ​ക്കരുത്; സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളിലെ വാ​യ്പ​ക​ൾ​ക്കു മൊ​റ​ട്ടോ​റി​യം

തി​രു​വ​ന​ന്ത​പു​രം : കൊറോണയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്നും എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ൾ​ക്കു സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചു. 2020 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മേ​യ് 31 വ​രെ​യാ​ണു മൊ​റ​ട്ടോ​റി​യം. എ​ല്ലാ​ വാ​യ്പ​ക​ൾ​ക്കും മൊ​റ​ട്ടോ​റി​യം ബാ​ധ​ക​മാ​ണ്.

മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി​യി​ൽ വാ​യ്പ​ക​ൾ​ക്കു പി​ഴ പ​ലി​ശ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല. കൂ​ടാ​തെ നി​ല​വി​ലു​ള്ള നി​ശ്ചി​ത നി​ര​ക്കി​ലു​ള്ള പ​ലി​ശ ബാ​ങ്കു​ക​ൾ​ക്കു മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി​ക്കു ശേ​ഷം ഈ​ടാ​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​ന്തം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു ന​ൽ​കു​ന്ന വാ​യ്പ​ക​ളി​ലെ പ​ലി​ശ അ​താ​തു സ്ഥാ​പ​ന​,ങ്ങ​ളി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​മ​നു​സ​രി​ച്ചു ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ള​വു ചെ​യ്തു കൊ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.