ഇന്ത്യയിൽ കൊറോണ ബാധിതർ 3072:മരണം 75

ന്യൂഡെൽഹി: ഇന്ത്യയിൽ ക്രമാനുഗതമായി കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,072 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 525 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.2,784 പേർ നിലവിൽ ചികിത്സയിലാണ്. 213 പേർ രോഗമുക്തി നേടി യതെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു
രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരിൽ ആയിരത്തിലധികം പേർക്ക് നിസാമുദ്ദീൻ മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 490 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേർ മരിച്ചു. തമിഴ്നാടാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിൽ. 485 പേർക്കാണ് തമിഴ്നാട്ടിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 422 പേർക്കും ഒരു കേന്ദ്രത്തിൽനിന്നാണ് രോഗം ബാധിച്ചതെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.
കേരളത്തിൽ ശനിയാഴ്ച 11 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.