കറാച്ചി : ചൈന പാക്കിസ്ഥാന് നല്‍കിയത് ‘അടിവസ്ത്രം’ കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ ആണെന്ന് റിപ്പോര്‍ട്ട്. ഒരു പാക് വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. പാകിസ്ഥാനിലേക്ക് ഉയര്‍ന്ന നിലവാരമുള്ള മാസ്കുകള്‍ അയക്കുമെന്ന് മുമ്പ് ചൈന വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അടിവസ്ത്രം കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ചൈനയില്‍ നിന്നുള്ള മാസ്കുകളും മറ്റ് പ്രതിരോധ സാമഗ്രികളും നിലവാരം തീരെയില്ലാത്തതാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ഇവ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.