Home National ഇന്ത്യയിൽ കൊറോണ ബാധിതർ രണ്ടായിരത്തിലേറെ ; 53 പേർ മരിച്ചു; തമിഴ്നാട്ടിൽ 309 രോഗികൾ

ഇന്ത്യയിൽ കൊറോണ ബാധിതർ രണ്ടായിരത്തിലേറെ ; 53 പേർ മരിച്ചു; തമിഴ്നാട്ടിൽ 309 രോഗികൾ

0

ന്യൂഡെൽഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം രണ്ടായിരത്തിൽ ഏറെ. 53 പേർക്കാണ് ജീവൻ നഷ്ടമായത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യയിൽ 2069 പേർക്കാണ് കൊറോണ ഇതിനോടകം സ്ഥിരീകരിച്ചത്. ഇതിൽ 1860 പേർ ചികിത്സയിലാണ്. 155പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേർക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
തമിഴ്നാട്ടിൽ 75 പേർക്കാണ് ഇന്ന് കൊറോണ ബാധിച്ചത്.
ഇതിൽ 74 പേരും നിസാമുദ്ദീൻ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.ഡെൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവാണ്.സംസ്ഥാനത്തെ രോഗികളുടെ എണ്ണം 309 ആയി ഉയർന്നു.
ഡെൽഹിയിലേക്ക് യാത്ര ചെയ്തവർ സമ്പർക്കം പുലർത്തിയവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here