ന്യൂഡെൽഹി: കൊറോണ വൈറസ് ബാധിച്ച എയിംസിലെ ഡോക്ടറുടെ ഗർഭിണിയായ ഭാര്യക്കും രോഗം. ഒമ്പത് മാസം ഗർഭിണിയായ യുവതിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
യുവതി ഐസലേഷനിലാണ്. കൊറോണ മാർഗ നിർദേശങ്ങൾ അനുസരിച്ച് യുവതിയെ ശുശ്രൂഷിക്കുമെന്നും ആശുപത്രിയിൽ തന്നെ പ്രസവം നടത്തുമെന്നും അധികൃതർ പറഞ്ഞു. ഡോക്ടറുടെ കുടുംബാംഗങ്ങളെ എല്ലാവരേയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.