Home National തമിഴ്‍നാട്ടില്‍ 102 പേര്‍ക്ക് കൂടി കൊറോണ ; ഏറെയും നിസാമുദീനിൽ പോയവർ

തമിഴ്‍നാട്ടില്‍ 102 പേര്‍ക്ക് കൂടി കൊറോണ ; ഏറെയും നിസാമുദീനിൽ പോയവർ

0

ചെന്നൈ: തമിഴ്‍നാട്ടില്‍ പുതിയതായി 102 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ചവരില്‍ ഏറെയും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് 411 ആയി ഉയര്‍ന്നു. നേരത്തെ കൊറോണ സ്ഥിരീകരിച്ച 309 പേരിൽ 294 ലും തബ്ലീഗ് സമ്മേനത്തിൽ പങ്കെടുത്തവരാണെന്ന് സ്ഥിരീകരിച്ചിരുന്നു. 1103 പേരെ ഐസൊലേഷനിലാക്കിയെങ്കിലും ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുക വലിയ പ്രയാസമുള്ള കാര്യമാണ്. ഇന്തോനേഷ്യന്‍ തായ്‍ലന്‍ഡ് സ്വദേശികൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ നടത്തിയ പ്രാർഥനാ ചടങ്ങിൽ നൂറ് കണക്കിന് പ്രദേശവാസികളാണ് പങ്കെടുത്തത്. പള്ളി ഇമാമ്മുമായി ബന്ധപ്പെട്ട് വിവരം ശേഖരിക്കുകയാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here