കാസര്‍കോട്:കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയില്‍ അപ്പീൽ നല്‍കിയേക്കും. കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നവരെ പരിശോധിക്കാന്‍ തലപ്പാടിയില്‍ ഡോക്ടറെ ഉള്‍പ്പെടെ നിയമിച്ച ശേഷമാണ് നിലപാടുമാറ്റം.
അതിര്‍ത്തി തുറക്കാതിരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് കര്‍ണാടക. അതുവരെ ആംബുലന്‍സുകള്‍ പോലും കടത്തിവിടേണ്ടെന്നാണ് തീരുമാനം.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാമെന്ന് കർണാടക നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിരുന്നു.