ആലപ്പുഴ: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാജ പ്രചരണം നടത്തിയ വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ മുപ്പതോളം തൊഴിലാളികളെ സംഘടിച്ച സംഭവത്തിൽ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഹരിപ്പാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജില്ലാ പോലീസ് ചീഫിന്റെ സ്പെഷൽ സ്ക്വാഡാണ് നാസറിനെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു നാസർ.
Home Local News ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചു; വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ