ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​കളെ സംഘടിപ്പിച്ചു; വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വ് അ​റ​സ്റ്റി​ൽ

ആലപ്പുഴ: ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ ആ​റാ​ട്ടു​പു​ഴ​യാ​ണ് പി​ടി​യി​ലാ​യ​ത്.
കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ മുപ്പതോളം തൊഴിലാളികളെ സംഘടിച്ച സംഭവത്തിൽ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഹരിപ്പാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് നാ​സ​റി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അമ്പല​പ്പു​ഴ​യി​ലെ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു നാസർ.