തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നീ ക്രമക്കേടുകള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. 212 വ്യാപാര സ്ഥാപനങ്ങളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി,ഇതില്‍ 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ പരിശോധന കര്‍ക്കശമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നത് കൊണ്ട് വ്യാജ മദ്യനിര്‍മാണത്തിന് പലരും തയ്യാറായതായി വാര്‍ത്ത വന്നിരുന്നു. ഇത് കര്‍ക്കശമായി തടയുമെന്നും ഇക്കാര്യത്തില്‍ വിട്ടിവീഴ്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാന്‍ സമാമൂഹിക പ്രവര്‍ത്തകരും കുടുംബാഗംങ്ങളും ജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.