സർക്കാരിനെ വിമർശിച്ച് പോസ്റ്റ് ഇട്ട പോലീസുകാരന് സസ്പെൻഷൻ

പാലക്കാട്: കേരളത്തിൽ കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സർക്കാരിന്‍റെ വീഴ്ചയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട പോലീസുകാരന് സസ്പെൻഷൻ.

പാലക്കാട് ഹേമാമ്പിക നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.

കൊറോണയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാണ് പരാതി.