കർണാടക അതിര്‍ത്തി തുറക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ദേശീയപാതയിൽ കാസർകോടുനിന്ന് കർണാടകത്തിലേക്കുള്ള ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്രസർക്കാരിനാണ് നിർദേശം നൽകിയത്. ദേശീയപാത അടയ്ക്കാൻ കർണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ലോക്ക്ഡൗണിന്റെ പേരിൽ
രോഗികളുമായി പോകുന്ന വാഹങ്ങൾ തടയാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. മനുഷ്യന്റെ ജീവൻ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ടെന്നും കോടതി പറഞ്ഞു.
റോഡ് അടച്ച വിഷയത്തിൽ കേന്ദ്രത്തോട് നിലപാട് സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. റോഡ് അടച്ചവിഷയത്തിൽ ഇനി നിർണായകമാവുക കേന്ദ്രത്തിന്റെ നിലപാടാണ്. മൂന്നാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും ഈ കേസ് പരിഗണിക്കും.