വിംബിള്‍ഡണ്‍ റദ്ദാക്കി, 2021 ലെ തിയതി പ്രഖ്യാപിച്ചു

ലണ്ടൻ: കൊറോണ ഭീതിയുടെ പശ്ചാതലത്തിൽ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി.അടുത്ത വർഷത്തെ ടൂർണമെന്റിന്റെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.ജൂൺ 29-നാണ് ഗ്രാൻസ്ലാമിലെ ഏക പുൽകോർട്ട് ടൂർണമെന്റായ വിംബിൾഡൺ തുടങ്ങേണ്ടിയിരുന്നത്.
വിംബിൾഡൺ റദ്ദാക്കിയതോടെ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളെല്ലാം മാറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കൊറോണയെത്തുടർന്ന് നീട്ടിവെച്ചിരുന്നു.
അടുത്ത ടൂർണമെന്റ് 2021ജൂൺ 28 മുതൽ ജൂലൈ 11 വരെ നടക്കുമെന്ന് വിംബിൾഡൺ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് വിംബിൾഡൺ മാറ്റി വയ്ക്കുന്നത്.
1914-ൽ ഒന്നാം ലോക മഹായുദ്ധത്തിന്റേയും1947-ൽ രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിൾഡൺ റദ്ദാക്കിയിട്ടുള്ളത്.