ജറുസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ക്വാറന്റയിനിൽ. ഇന്ന് കൊറോണ ടെസ്റ്റിന് വിധേയനാകുന്ന നെതന്യാഹു പരിശോധനാ ഫലം വരുന്നതുവരെ ക്വാറന്റയിനിൽ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സ്റ്റാഫംഗത്തിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെയാണ് മുൻ കരുതലായി നെതന്യാഹു ക്വാറന്റൈനിൽ പ്രവേശിച്ചത്.
കഴിഞ്ഞാഴ്ച പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത സ്റ്റാഫംഗത്തിനാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിതനുമായി നേരിട്ട് ബന്ധം പുലർത്താത്തതിനാൽ നെതന്യാഹുവിന് രോഗമുണ്ടാകാനിടയില്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. നേരത്തേ ഒരിക്കൽ നടത്തിയ പരിശോധനയിൽ നെതന്യാഹുവിന് നെഗറ്റീവ് ആയിരുന്നു.
ഇസ്രയേലിൽ കൊറോണ വ്യാപനം താരതമ്യേന കുറവാണ്. 4,347 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 16 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.