ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​ ക്വാറന്റയിനിൽ

ജ​റു​സ​ലം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​ ക്വാറന്റയിനിൽ. ഇന്ന് കൊറോണ ടെസ്റ്റിന് വിധേയനാകുന്ന നെതന്യാഹു പരിശോധനാ ഫലം വരുന്നതുവരെ ക്വാറന്റയിനിൽ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സ്റ്റാഫംഗത്തിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെയാണ് മു​ൻ​ ക​രു​ത​ലായി നെ​ത​ന്യാ​ഹു ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചത്. ‌

ക​ഴി​ഞ്ഞാ​ഴ്ച പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ‌ പ​ങ്കെ​ടു​ത്ത സ്റ്റാ​ഫം​ഗ​ത്തി​നാ​ണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. കൊറോണ ബാധിതനുമായി നേ​രി​ട്ട് ബന്ധം പു​ല​ർ​ത്താ​ത്ത​തി​നാ​ൽ നെതന്യാഹുവിന് രോഗമുണ്ടാകാനിടയില്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. നേരത്തേ ഒരിക്കൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ത​ന്യാ​ഹു​വി​ന് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. 

ഇ​സ്ര​യേ​ലി​ൽ കൊറോണ വ്യാപനം താരതമ്യേന കുറവാണ്. 4,347 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 16 പേർ മ​രിച്ചതായും റിപ്പോർട്ടുണ്ട്.