കണ്ണൂർ: പ്രവാസി നിരീക്ഷണത്തിൽ കഴിയുമ്പോൾ കുഴഞ്ഞുവീണുമരിച്ചത് കൊറോണ ബാധയെ തുടർന്നല്ലെന്ന് വ്യക്തമായി. ഇയാളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് കിട്ടിയതോടെയാണ് ഇക്കാര്യത്തിലുള്ള സംശയം നീങ്ങിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം.
മാർച്ച് 21ന് ദുബായില്‍നിന്ന് എത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ ചേലേരി സ്വദേശി അബ്ദുള്‍ ഖാദര്‍ (65) ആണ് മരിച്ചത്. കുടുംബാംഗങ്ങളെ മറ്റു വീടുകളി ലേക്കു മാറ്റിയ ശേഷം അബ്ദുള്‍ ഖാദര്‍ തനിച്ചാണ് കഴിഞ്ഞിരുന്നത്.ഇയാൾക്ക് രക്തസമ്മര്‍ദവും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.
ശനിയാഴ്ച രാത്രി വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടിലെത്തി നോക്കിയപ്പോള്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനാ