Home State സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊറോണ ; രോഗബാധിതർ 213

സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊറോണ ; രോഗബാധിതർ 213

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കാസർകോട്ട് 15 പേർക്കും കണ്ണൂർ 11 പേർക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ രണ്ടുവീതം പേർക്കും രോഗബാധയുണ്ടായി.17 പേർ വിദേശത്തുനിന്നു വന്നവരാണ്. 15പേർക്ക് സമ്പർക്കം മൂലമാണ് കൊറോണ ബാധിച്ചത്. സംസ്ഥാനത്തെ രോഗികളുടെ എണ്ണം 213 ആയി.
126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
1,57,253 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,56,660 പേർ വീടുകളിലാണുള്ളത്. 623 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 6991 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here