Home Local News അനധിക്യതയാത്ര;923 വാഹനങ്ങൾ പിടിച്ചു; 1383 അറസ്റ്റ്

അനധിക്യതയാത്ര;923 വാഹനങ്ങൾ പിടിച്ചു; 1383 അറസ്റ്റ്

0

തിരുവനന്തപുരം:നിരോധനം ലംഘിച്ചു യാത്രചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 1381 പേർക്കുനേരെ കേസെടുത്തു. 1383 പേർ അറസ്റ്റിലായി. 923 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതോടെ കഴിഞ്ഞ നാലുദിവസങ്ങളിലെ കേസുകളുടെ എണ്ണം 7091 ആയി.

തിരുവനന്തപുരം ജില്ലയിൽ 137 പേർ അറസ്റ്റിലായി. 110 വാഹനങ്ങൾ പിടിച്ചു. എറണാകുളത്ത് 134 പേരെ അറസ്റ്റുചെയ്തു. 90 വാഹനങ്ങൾ പിടിച്ചെടുത്തു. കോഴിക്കോട്ട് 25 പേർ അറസ്റ്റിലായി. 83 വാഹനങ്ങൾ പിടിച്ചെടുത്തു. കാസർകോട് ജില്ലയിൽ 14 കേസുകൾ രജിസ്റ്റർചെയ്തു. 16 പേരെ അറസ്റ്റുചെയ്തു. 12 വാഹനങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here