ഇടുക്കിയിലെ കൊറോണ ബാധിതന്റെ റൂട്ട് മാപ്പ്

ഫെബ്രുവരി 29ന് തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം സ്വകാര്യ ഹോട്ടലിൽ താമസിക്കുകയും രാവിലെ 11 മുതൽ 12.30 വരെ സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് കെ.എസ്.ആർ.ടി.സി. ബസിൽ കാട്ടാക്കടയിലേക്കും അവിടെനിന്ന് അമ്പൂരിയിലേക്ക് ബൈക്കിലും സന്ദർശിച്ചു. തുടർന്ന് അന്നുതന്നെ കെ.എസ്.ആർ.ടി.സി. ബസിൽ ഇടുക്കിക്ക് മടങ്ങി.
മാർച്ച് ഒന്നിന് വീട്ടിൽതന്നെ കഴിഞ്ഞു. മാർച്ച് രണ്ടാംതിയതി ചെറുതോണിയിൽനിന്ന് അടിമാലിയിലേക്ക് സ്വകാര്യബസിലെത്തി. അടിമാലി മന്നാംകണ്ടത്ത് നടന്ന ഏകാധ്യാപക സമരത്തിൽ പങ്കെടുക്കാനായിരുന്നു ഇത്. തുടർന്ന് അടിമാലിയിൽനിന്ന് ചെറുതോണിയിലേക്ക് പോയി.
ആറാംതിയതി കട്ടപ്പനയിലേക്ക് പോയ ഇദ്ദേഹം കട്ടപ്പന മോസ്കിൽ പോയി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ യോഗത്തിലും പങ്കെടുത്തു.
ഏഴാംതിയതി ചെറുതോണിയിൽ പോലീസ് സ്റ്റേഷൻ ധർണയിൽ പങ്കെടുത്തു. തുടർന്ന് ചെറുതോണിയിൽനിന്ന് പെരുമ്പാവൂരിലേക്ക് സ്വകാര്യ ബസിൽ പോയി.
എട്ടാംതിയതി ഷോളയാറിൽ നടന്ന ഏകാധ്യാപക സമരത്തിൽ പങ്കെടുക്കാൻ പോയി.
പത്താംതിയതി ചെറുതോണിയിൽനിന്ന് ആലുവയിലേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻമാർഗവും പോയി.
പതിനൊന്നിന് രാവിലെ തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം ആറുമണി മുതൽ 11 മണിവരെ എം.എൽ.എ. ഹോസ്റ്റലിൽ കഴിഞ്ഞു. അവിടെനിന്ന് കെ.എസ്.ആർ.ടി.സി. ബസ് മാർഗം തിരുവനന്തപുരത്തേക്ക്.
പതിന്നാലാംതിയതി കീരിത്തോട്ടിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.