Home State കേരളത്തിൽ 14 പേര്‍ക്ക് കൂടി പോസിറ്റീവ് ; കൊറോണ ബാധിതർ 109

കേരളത്തിൽ 14 പേര്‍ക്ക് കൂടി പോസിറ്റീവ് ; കൊറോണ ബാധിതർ 109

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസർകോഡ് 6, കോഴിക്കോട് 3, മലപ്പുറം 1, പാലക്കാട് 1, കോട്ടയം 1, എറണാകുളം 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗബാധിതർ. ഇതോടെ കേരളത്തില്‍ 109 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. മൂന്നു പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിലവില്‍ 105 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,460 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 71,994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 164 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 13,326 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.
പത്രസമ്മേളനത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here