അവസാന വിമാനങ്ങളിലും കരിപ്പൂരിൽ വൻ സ്വർണവേട്ട

കോഴിക്കോട്:​ കൊറോണ ഭീതിയിൽ യാത്രക്കാർ തിരിച്ചെത്തുന്നതിന്റെ തിരക്കിൽ കരിപ്പൂർ വിമാനത്താവളം വഴി നാലരക്കിലോയോളം സ്വർണ കടത്താൻ ശ്രമം. ഗ​ൾ​ഫി​ൽ കുടുങ്ങിയ യാത്രക്കാരുമായി എത്തിയ അ​വ​സാ​ന വി​മാ​ന​ങ്ങ​ളി​ൽ നി​ന്നാണ് ക​സ്റ്റം​സ് സ്വർണം പി​ടി​ച്ചെ​ടു​ത്ത​ത്.

കഴിഞ്ഞ ആഴ്ചയും ഞായറാഴ്ചയും ബ​ഹ്റിൻ, ദു​ബാ​യ് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ലു യാ​ത്ര​ക്കാ​രാണ് ശ​രീ​ര​ത്തി​ലും അ​ടി​വ​സ്ത്ര​ത്തി​ലും സ്വർണം ഒ​ളി​പ്പി​ച്ചു ക​ട​ത്താൻ ശ്രമിച്ചത്.

ബ​ഹ്റിനിൽ നി​ന്നെത്തി​യ​ കോ​ഴി​ക്കോ​ട് കാ​ന്ത​പു​രം സ്വ​ദേ​ശി ജം​ഷി​ദ്, വ​ട്ടോ​ളി ബ​സാ​ർ സ്വ​ദേ​ശി ജാ​സി​ൽ എ​ന്നി​വ​രി​ൽ നി​ന്ന് 1.5 കി​ലോ സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താനായിരുന്നു ശ്രമം..​
ഞായറാഴ്ച ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ അ​ബൂ​ദാ​ബി​യി​ൽ നി​ന്നു വ​ന്ന​ മ​ല​പ്പു​റം ക​ട്ടു​പ്പാ​റ നി​യാ​സ്, കോ​ഴി​ക്കോ​ട് ക​ല്ലാ​യ് റാ​ഷി​ദ് എ​ന്നി​വ​ർ ശ​രീ​ര​ത്തി​ൽ ഒളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താനാണ് ശ്രമിച്ചത്. നി​യാ​സി​ൽ നി​ന്ന് 815 ഗ്രാം ​സ്വ​ർ​ണ​വും റാ​ഷി​ദി​ൽ നി​ന്നു 1,197 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
ക​രി​പ്പൂ​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ.​കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് ക​ള​ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

ബ​ഹ്റിനിൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 50 ല​ക്ഷ​ത്തി​ന്‍റെ 1.36 കി​ലോ​ഗ്രാം സ്വ​ർ​ണം കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി ജി​ജി​ൻ​ലാ​ൽ, ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി ചെ​റു​കു​ന്നു​മ്മ​ൽ ഷാ​നി​ദ് എന്നിവരിൽ നിന്ന് കോ​ഴി​ക്കോ​ട് പ്രീ​വ​ന്‍റീ​വ് ക​സ്റ്റം​സ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.