കൊച്ചി: കൊറോണ വ്യാപനം തടയാൻ ആൾക്കൂട്ടം പാടില്ലെന്ന കളക്ടറുടെ വിലക്ക് ലംഘിച്ച് കൊച്ചി നഗരസഭയിൽ ബജറ്റ് സമ്മേളനം. തദ്ദേശ സ്വയംഭരണ മന്ത്രിയുടെ അനുമതിയോടെയാണ് സമ്മേളനമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു.
73 നഗരസഭാംഗങ്ങളുടെ യോഗത്തിലായിരുന്നു ബജറ്റ് അവതരണം.
ആൾക്കൂട്ടം പാടില്ലെന്ന കളക്ടർ എസ്.സുഹാസിന്റെ കർശന നിർദേശം അവഗണിച്ചായിരുന്നു യോഗം. പ്രധാന ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ വായിച്ച് സമ്മേളനം അവസാനിപ്പിച്ചു.
ആശങ്ക വേണ്ട, ജാഗ്രതയും കരുതലും മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഈ നിർദേശം പാലിച്ചാണ് ബജറ്റ് സമ്മേളനമെന്നും മേയർ പറഞ്ഞു.