ഒരാൾ കൂടി മരിച്ചു;ഇന്ത്യയിൽ മരണം എട്ടായി

കോ​ല്‍​ക്ക​ത്ത: രാ​ജ്യ​ത്ത് വീ​ണ്ടും കൊറോണ വൈ​റ​സ് മ​ര​ണം. ഇതോടെ വൈറസ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് എ​ട്ടാ​യി. പ​ശ്ചി​മ ബം​ഗാ​ളി​ലാണ് ഇ​റ്റ​ലി​യി​ല്‍​ നി​ന്ന് വ​ന്ന​ 57 വ​യ​സു​കാ​ര​ന്‍ മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ആ​ദ്യ കൊ​റോ​ണ മ​ര​ണ​മാ​ണി​ത്. അ​തേ​സ​മ​യം, കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ന്ത്യ​യി​ല്‍ കൂ​ടു​ക​യാ​ണ്. ഇ​ന്ന് 29 പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 425 ആ​യി ഉ​യ​ര്‍​ന്നു.
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തിയിട്ടുണ്ട്.

വൈറസ് പ്രതിരോധിക്കാൻ നിര്‍ദ്ദേശങ്ങളെല്ലാം പൂര്‍ണ്ണമായും നടപ്പാക്കാൻ തയ്യാറാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്. നിയന്ത്രണങ്ങൾ ഭാഗികമായി നടപ്പാക്കിയത് കൊണ്ട് കാര്യമില്ല. 19 സംസ്ഥാനങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത് ആശ്വാസകരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ആഭ്യന്തര സെക്രടറി വൈറസ് ബാധിത സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും സംസാരിച്ചു ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടക്കാനും തീരുമാനം ആയി.