Home State കേരളത്തിൽ ഏഴ് ജില്ലകള്‍ അടച്ചിടേണ്ടി വരും

കേരളത്തിൽ ഏഴ് ജില്ലകള്‍ അടച്ചിടേണ്ടി വരും

0

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ലകൾ അടച്ചിടണമെന്ന കേന്ദ്ര നിർദേശം അനുസരിച്ച് സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടച്ചിടേണ്ടി വരും. കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് അടച്ചിടേണ്ടി വരിക.

സംസ്ഥാനത്ത് നിലവിൽ കാസർകോട് ഗതാഗതം നിയന്ത്രിച്ച് ഏതാണ്ട് അടച്ചിടലിലാണ്. കൊറോണ ബാധിതമായ മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കേണ്ടി വരും.
ഈ മാസം 31 വരെയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി. എല്ലാ അന്തർ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിർത്തിവെക്കാനും നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here