പത്തനംതിട്ട: ജില്ലയിൽ എൺപതുകാരി ഉള്‍പ്പെടെ നാലുപേരെകൂടി ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ദുബായിൽനിന്നും വന്ന ആളുമായി അടുത്തിടപഴകിയ വയോധികയെയാണ് ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജില്ലയിലും കനത്ത ജാഗ്രതാ നിർദേശമാണുള്ളത്. ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലറുകൾ എന്നിവ അടയ്ക്കാൻ നിർദേശം നൽകിയതായി ഡിഎംഒ എ.എൽ ഷീജ പറഞ്ഞു.