മസ്കറ്റ്: ഗൾഫിലെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കാൻ ഒമാൻ എയർ നാളെ പ്രത്യേക സർവീസ് നടത്തും. പുലർച്ചെ 2.15 നാണ് ഒമാൻ എയർ മസ്കറ്റിൽ നിന്ന് കരിപ്പൂരിലേക്ക് പ്രത്യേക വിമാന സർവീസ് നടത്തുക.
അബുദാബി, ദുബായ്, ബഹ്റിൻ, ദോഹ, ലണ്ടൻ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവർക്ക് ഈ വിമാനത്തിന് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. നാളെ രാവിലെ 7.10ന് പ്രത്യേക വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. രാവിലെ 8.10 ന് വിമാനം തിരികെ പോകും. മടക്കയാത്രയിൽ ഒമാൻ പൗരൻമാർക്ക് മാത്രമേ യാത്ര അനുവദിച്ചിട്ടുള്ളു. മസ്കറ്റിൽ യാത്ര വിലക്കിന് അവസാനിച്ചതിന് ശേഷമെ ഒമാനിൽ നിന്ന് വിമാന സർവീസ് പുനഃരാരംഭിക്കൂ.