Home National സമ്പര്‍ക്കക്രാന്തി ട്രെയിനിലെ എട്ട് യാത്രക്കാർക്ക് കൊറോണ

സമ്പര്‍ക്കക്രാന്തി ട്രെയിനിലെ എട്ട് യാത്രക്കാർക്ക് കൊറോണ

0

ന്യൂഡൽഹി: ഡെൽഹി രാമഗുണ്ട സമ്പർക്കക്രാന്തി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്ത എട്ട് പേർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു.

ഇന്ത്യൻ റെയിൽവേ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇതറിയിച്ചത്. മാർച്ച് 13 നാണ് ഇവർ യാത്ര ചെയ്ത ഇവരുടെ പരിശോധനാ ഫലം ഇന്നലെയാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

മുംബൈയിൽ നിന്ന് ജബൽപൂരിലേക്കുള്ള ഗോഡൻ എക്സ്പ്രസിൽ (Train 11055) കൊറോണ ബാധയുള്ള നാല് പേർ സഞ്ചരിച്ചതായും റെയിൽവേ മന്ത്രാലയം അറിയിച്ചു. മാർച്ച് 16ന് ട്രെയിനിലെ B1 കോച്ചിലായിരുന്നു ഇവരുടെ യാത്ര. കഴിഞ്ഞ ആഴ്ച ദുബായിൽ നിന്നാണ് സംഘം ഇന്ത്യയിലേക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here