മ്യഗീയത തൂക്കിലേറി; നിർഭയയ്ക്ക് നീതി

ന്യൂ​ഡെൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളേ​യും തിഹാർ ജയിലിൽ ഇന്ന് പു​ല​ർ​ച്ചെ 5.30ന് ​തൂ​ക്കി​ലേ​റ്റി. ജ​യി​ലി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സെ​ല്ലി​ലാ​ണ് മു​കേ​ഷ് സിം​ഗ്, അ​ക്ഷ​യ് ഠാ​ക്കൂ​ർ, വി​ന​യ് ശ​ർ​മ, പ​വ​ൻ ഗു​പ്ത എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ ഒ​രു​മി​ച്ച് ന​ട​പ്പാക്കി​യ​ത്. പു​ല​ർ​ച്ചെ പ്ര​തി​ക​ൾ​ക്ക് പു​തി​യ വ​സ്ത്ര​ങ്ങ​ളും ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണ​വും ന​ൽ​കി. തുടർന്ന് മരണവാറന്റ് ജയിൽ വാർഡൻ ഇവരെ വായിച്ച് കേൾപ്പിച്ചു. പിന്നീട് തൂക്കുമരതട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് മുഖംമൂടി തൂക്കുമരത്തിനടുത്തേക്ക് കൊണ്ടുപോയി. യു പി സ്വദേശി ആ​രാ​ച്ചാ​ർ പ​വ​ൻ ജ​ല്ലാ​ഡ് ആ​ണ് തൂ​ക്കു​ക​യ​ർ ഒ​രു​ക്കി​യ​ത്. മ​ജി​സ്ട്രേ​റ്റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങൾ.ഇതോടെ രാജ്യത്തെ നടുക്കിയ ക്രൂരതയ്ക്ക് വിരാമമായി.

പ്രതികളെ തൂ​ക്കി​ലേ​റ്റു​ന്ന കാ​ര്യ​ത്തി​ൽ അ​വ​സാ​ന നി​മി​ഷം വ​രെ അനിശ്ചിതത്വവും അ​വ്യ​ക്ത​ത​യും തു​ട​ർ​ന്നി​രു​ന്നു.പ്രതികളുടെ വധശിക്ഷ നീട്ടാൻഎന്നാൽ
ഇന്ന് പു​ല​ർ​ച്ചെ 3.30നു ​ജ​സ്റ്റീ​സ് ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ സു​പ്രീം കോ​ട​തി ബെ​ഞ്ച് പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് വി​ധി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​വാ​റ​ണ്ട് സ്റ്റേ ​ചെ​യ്യാ​നാ​കി​ല്ല എ​ന്ന വി​ചാ​ര​ണ കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കു​റ്റ​വാ​ളി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചത്. 

പ്ര​തി പ​വ​ൻ ഗു​പ്ത​യ്ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ എ.​പി. സിം​ഗ് സു​പ്രീം കോ​ട​തി​യി​ൽ വാ​ദി​ച്ചു. എ​ന്നാ​ൽ, ഈ ​വാ​ദ​ങ്ങ​ൾ നേ​ര​ത്തേ ഉ​ന്ന​യി​ച്ച​ത​ല്ലേ​യെ​ന്നും പു​തി​യ​താ​യി എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ൺ ചോ​ദി​ച്ചു. രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ർ​ജി ത​ള്ളി​യ​തി​ൽ മാ​ത്രം വാ​ദം ഉ​ന്ന​യി​ച്ചാ​ൽ മ​തി​യെ​ന്ന് ജ​സ്റ്റീ​സ് ഭാ​നു​മ​തി​യും വ്യ​ക്ത​മാ​ക്കി. 

വ​ധ​ശി​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​ക്കും ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ​ക്കും പ്ര​തി​ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തി​നാ​യി ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തേ​ക്ക് വ​ധ​ശി​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും എ.​പി. സിം​ഗ് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ, വ​ധ​ശി​ക്ഷ ഇ​ന്നു ത​ന്നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യും പ​റ​ഞ്ഞു.

ഇ​തി​നു​ശേ​ഷം കു​റ്റ​വാ​ളി​ക​ളു​ടെ ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും രാ​ഷ്ട്ര​പ​തി​യു​ടെ തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ പ​രി​മി​ത​മാ​യ അ​ധി​കാ​ര​മാ​ണുള​ള​തെ​ന്നും അ​റി​യി​ച്ചു​കൊ​ണ്ട് സു​പ്രീം കോ​ട​തി ഹ​ർ​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​യെ ന​ടു​ക്കി​യ നി​ര്‍​ഭ​യ’​സം​ഭ​വം ന​ട​ന്ന​ത് 2012 ഡി​സം​ബ​ര്‍ 16നാ​ണ്. ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ര്‍​ഥി​നി അ​ന്നു രാ​ത്രി ഡെല്‍​ഹി ബ​സി​ല്‍ ക്രൂ​ര​മാ​യ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. 

ഡി​സം​ബ​ര്‍ 29 നു ​പെ​ണ്‍​കു​ട്ടി സിം​ഗ​പ്പു​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. വി​ചാ​ര​ണ​യ്ക്കി​ടെ മു​ഖ്യ​പ്ര​തി ജീ​വ​നൊ​ടു​ക്കി. മ​റ്റു നാ​ലു പ്ര​തി​ക​ള്‍​ക്കു അ​തി​വേ​ഗ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ശി​ക്ഷ ശ​രി​വ​ച്ചു. പ്ര​തി​ക​ളു​ടെ ദ​യാ​ഹ​ര്‍​ജി​ക​ളും അ​പ്പീ​ലു​ക​ളു​മൊ​ക്കെ​യാ​യി ഏ​ഴര വ​ര്‍​ഷം ക​ട​ന്നു​പോയെങ്കിലും പ്രതികൾക്ക് ഒടുവിൽ ശിക്ഷ നടപ്പാക്കാൻ കഴിഞ്ഞത് നേട്ടമായി.