Home State കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

0

കൊച്ചി: കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരന് ഒപ്പം വന്ന അഞ്ചുപേര്‍ക്ക് കൊച്ചിയില്‍ കൊറോണ സ്ഥിരീകരിച്ചു. ഇവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അറുപതിന് മുകളില്‍ പ്രായമുള്ളവരാണ് അഞ്ചുപേരും. ബാക്കി ഉള്ള 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊച്ചിയില്‍ 24 സ്വകാര്യ ആശുപത്രികളിൽ 197 ഐസൊലേഷൻ ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ ബെഡുകൾ ഒഴിച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആറ് ഐസൊലേഷന്‍ വാര്‍ഡുകള്‍, 94 ഐസിയു ബെഡുകള്‍, 197 ഐസൊലേഷന്‍ ബെഡുകള്‍, 35 വെന്‍റിലേറ്ററുകള്‍, 120 വാര്‍ഡ് ബെഡുകള്‍ എന്നിവ സജ്ജമാകുന്നതിനുള്ള സന്നദ്ധത സ്വകാര്യ ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ രംഗത്ത് എത്തിയിട്ടുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here