Home National മാസ്കുധാരികളുടെ വിവാഹം മാതൃകയായി

മാസ്കുധാരികളുടെ വിവാഹം മാതൃകയായി

0

അമരാവതി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ഉങ്കുട്ടൂർ മണ്ടലിലായിരുന്നു മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന വിവാഹം.

‘ലോകത്തെ പിടിമുറുക്കിയ ഒരു മഹാമാരിയുടെ സമയത്ത്, അതിനെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കണമെന്ന് തോന്നി. ബന്ധുക്കളുമായി ആലോചിച്ചപ്പോൾ അവർക്കും സമ്മതം. അതുകൊണ്ടാണ് വിവാഹം ഈ രീതിയിൽ നടത്തിയത്’ എന്നാണ് നവദമ്പതിമാർ പറയുന്നത്. വരനും വധുവും വിവാഹത്തിന് കാർമികത്വം നടത്തിയ പുരോഹിതനും അടക്കമുള്ളവർ മാസ്ക് ധരിച്ചിരുന്നു ചടങ്ങിനെത്തിയത്. ചടങ്ങിനെത്തുന്നവർ മാസ്ക് കരുതണമെന്ന് നേരത്തെ തന്നെ ഇവർ നിർദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here