Home National കേന്ദ്രമന്ത്രി വി.മുരളീധരന്‍ കൊറോണ നിരീക്ഷണത്തില്‍

കേന്ദ്രമന്ത്രി വി.മുരളീധരന്‍ കൊറോണ നിരീക്ഷണത്തില്‍

0

ന്യൂ ഡെൽഹി: കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്ത തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ സന്ദർശനം നടത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. മന്ത്രിക്ക് ഇതേവരെ രോഗലക്ഷണങ്ങളില്ല.

വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിദേശ പര്യടനം കഴിഞ്ഞെത്തിയ ഡോക്ടർ മൂന്ന് ദിവസം ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച ശ്രീചിത്രയിൽ നടന്ന അവലോകന യോഗത്തിൽ വി.മുരളീധരൻ പങ്കെടുക്കുകയും ചെയ്തു.
രോഗം ബാധിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റു ഡോക്ടർമാർ മുരളീധരന്റെ യോഗത്തിൽ പങ്കെടുത്തതായി സംശയമുയർന്ന സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. ഡെൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്റൈനിൽ കഴിയുന്നത്.
ശ്രീചിത്രയിലെ 43 ഡോക്ടർമാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here