Home World ടോം ​ഹാങ്ക്സും റീറ്റയും ആ​ശു​പ​ത്രി വി​ട്ടു

ടോം ​ഹാങ്ക്സും റീറ്റയും ആ​ശു​പ​ത്രി വി​ട്ടു

0

വാ​ഷിം​ഗ്ട​ൺ​ഡി​സി: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​സ്ക​ർ ജേ​താ​വും വി​ഖ്യാ​ത ഹോ​ളി​വു​ഡ് താ​രവുമായ ടോം ​ഹാ​ങ്ക്സി​നും ഭാ​ര്യ​യും ന​ടി​യു​മാ​യ റീ​റ്റ വി​ൽ​സ​ണും ആ​ശു​പ​ത്രി​വി​ട്ടു. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്

ഇ​രു​വ​രും ഗോ​ൾ​ഡ് കോ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലായി​രു​ന്നു.
ആശുപത്രി വിട്ടെങ്കിലും ഇവർ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും. ക്വീ​ൻ​സ്‌​ല​ൻ​ഡി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ കഴിയുക.

വി​ഖ്യാ​ത ഗാ​യ​ക​ൻ എ​ൽ​വി​സ് പ്രി​സ്‌​ലി​യെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണു ടോം ​ഹാ​ങ്ക്സി​നും റീ​റ്റ വി​ൽസ​ണും രോ​ഗം സ്ഥി​രി​കീ​രി​ച്ച​ത്. ​ക്ഷീ​ണ​വും ശ​രീ​ര​വേ​ദ​ന​യും പ​നി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഹാ​ങ്ക്സി​നും റീ​റ്റ​യും ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടു​ക​യാ​യിരു​ന്നു. കൊ​റോ​ണ മ​ഹാ​മാ​രി​യാ​ണെ​ന്നു ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യ​ത്. ടോം ​ഹാ​ങ്ക്സി​നും ഭാ​ര്യ​ക്കും അ​സു​ഖം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചിരുന്നു.

ന​ടി​യും ഗാ​യി​ക​യു​മാ​യ റീ​റ്റ ക​ഴി​ഞ്ഞ​യാ​ഴ്ച ബ്രി​സ്ബെ​യ്നി​ലെ എം​പ​റോ​റി​യും ഹോ​ട്ട​ലി​ലും സി​ഡ്നി​യി​ലെ ഓ​പ്പ​റ ഹൗ​സി​ലും സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രിപ്പി​ച്ചി​രു​ന്നു. ചാ​ന​ൽ -9 ടി​വി ടോ​ക്‌​ഷോ​യി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ പ​ങ്കെ​ടു​ത്തു​വ​രെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here