Home National നാവിക സേനയിൽ വനിതകളെ കമ്മീഷൻ ഉദ്യോഗസ്ഥരായി നിയമിക്കാൻ സുപ്രീം കോടതി

നാവിക സേനയിൽ വനിതകളെ കമ്മീഷൻ ഉദ്യോഗസ്ഥരായി നിയമിക്കാൻ സുപ്രീം കോടതി

0

ന്യൂഡെൽഹി:നാവികസേനയില്‍ വനിതാ ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി.പുരുഷന്മാർക്കുള്ള എല്ലാ അധികാരവും വനിതകൾക്കും നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
നാവിക സേനയിലെ വനിതാ ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. രാജ്യത്തെ സേവിച്ച വനിതകൾക്ക് സ്ഥിരം കമ്മീഷൻ പദവിയിൽ നിയമനം നൽകാത്തത് നീതി നിഷേധം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പുരുഷന് തുഴയാൻ കഴിയുന്നതുപോലെ സ്ത്രീയ്ക്കും കഴിയുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നാവിക സേനയിൽ വനിതകളെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് 2008-ൽ കേന്ദ്ര സർക്കാർ നീക്കിയിരുന്നു. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നവരോടുള്ള നീതിനിഷേധമാണ് ഈ വിലക്കെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സ്ഥിരം കമ്മീഷൻ പദവിയിലേക്കുള്ള വിലക്ക് കേന്ദ്ര സർക്കാർ നീക്കിയതിനാൽ നാവിക സേനയിലും വിവേചനം പാടില്ലെന്ന് കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ലിംഗ വിവേചനം പാടില്ല. നേരത്തെ കരസേനയിൽ വനിതകളെ സ്ഥിരം കമ്മീഷൻ പദവിയിൽ നിയമിക്കുന്നതിനുള്ള വിലക്ക് ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവർ അടങ്ങിയ ബെഞ്ച് നീക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here