മഹാരാഷ്ട്രയിൽ നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാൻ സീൽ കുത്തും

മും​ബൈ: കൊറോണ വൈറസ് ബാധിച്ചവർ സംസ്ഥാനത്ത് പെരുകുന്ന സാഹചര്യത്തിൽ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ കൈ​യി​ൽ മു​ദ്ര​പ​തി​പ്പി​ക്കാൻ സ​ർ​ക്കാ​ർ തീരുമാനം.
ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ഏ​ഴു പേ​ർ ചാ​ടി​പ്പോ​യതി​നെ തു​ട​ർ​ന്നാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ തി​രി​ച്ച​റി​യാ​ൻ പുതിയ രീതി നടപ്പാക്കുന്നത്.
നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ഇ​ട​തു കൈ​യി​ലാ​ണ് സീ​ൽ പ​തി​പ്പി​ക്കു​ന്ന​ത്. ഇവ​രെ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​ണ് സീ​ൽ പ​തി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പെ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണം നി​ർ​ദേ​ശി​ക്കു​ന്നവരുടെ ഇ​ട​ത് കൈ​യു​ടെ പി​ൻ​വ​ശ​ത്ത് 14 ദി​വ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഷി ഉ​പ​യോ​ഗി​ച്ച് നീ​രീ​ക്ഷ​ണ​ത്തി​ലു​ള്ള ദി​വ​സം അ​ട​യാ​ള​പ്പെ​ടു​ത്തി സീ​ൽ പ​തി​പ്പി​ക്ക​ണ​മെ​ന്ന് ഗ്രെ​യി​റ്റ​ർ മും​ബൈ മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ പ്ര​വീ​ൺ പ്ര​ദേ​ശി ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ലേ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​വി​ര​ലി​ൽ പു​ര​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​ഷി ഉ​പ​യോ​ഗി​ച്ചാ​ണ് മു​ദ്ര​പ​തി​പ്പി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും വ്യ​ക്തി നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് പു​റ​ത്തു​പോ​കു​ക​യോ ചെ​യ്താ​ൽ സ​ർ​ക്കാ​ർ ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ക്കി​യി​രു​ന്നു.