പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ആശങ്ക ഒഴിയുന്നു. ഇന്ന് പുറത്തുവന്ന ആറ് ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയത് ജില്ലാ ഭരണകൂടത്തിന് ആശ്വാസമായി. നിയന്ത്രണങ്ങളും മുന്‍കരുതലുകളും ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം. രോഗവ്യാപനം മുന്നാം ഘട്ടത്തിലേക്ക് പോയാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു
മാര്‍ച്ച് 31 വരെ പത്തിലധികം ആളുകള്‍ കൂടുന്ന മതചടങ്ങുകള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ വിദേശത്ത് നിന്നും തിരിച്ചെത്തിയവര്‍ ഉള്‍പ്പടെ രണ്ടായിരത്തോളം ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ ചിലര്‍ക്ക് രോഗലക്ഷണമുണ്ട്. അതിനാല്‍ ജാഗ്രത പാലിച്ചു തന്നെയാണ് ജില്ലാ ഭരണകൂടം മുന്നോട്ടുപോകുന്നത്.