ന്യൂഡൽഹി: അയോധ്യ ക്ഷേത്രനിർമാണത്തിനുള്ള ട്രസ്റ്റിന്റെ (ശ്രീരാമജൻമഭൂമി തീർഥ ക്ഷേത്ര) പ്രസിഡന്റായി മഹന്ത് നൃത്യഗോപാൽ ദാസിനെ തെരഞ്ഞെടുത്തു. വിശ്വഹിന്ദു പരിഷതിന്റെ നേതൃത്വത്തിലുള്ള രാം ജൻമഭൂമി ന്യാസിന്റെ അധ്യക്ഷനും, ബാബ്റി മസ്ജിദ് തകർത്ത കേസിലെ പ്രതിയുമാണു നൃത്യഗോപാൽ ദാസ്.
വിഎച്ച്പി രാജ്യാന്തര പ്രസിഡന്റ് ചന്പത് റായിയാണ് ജനറൽ സെക്രട്ടറി. ട്രഷററായി ഗോവിന്ദ് ദേവ ഗിരിയും നിയമിക്കപ്പെട്ടു. കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറും സമിതിയിലുണ്ട്. മുതിർന്ന അഭിഭാഷകൻ കെ. പരാശരന്റെ വസതിയിൽ ചേർന്ന യോഗത്തിലാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് ആലോചിക്കാൻ രണ്ടാഴ്ചയ്ക്കകം വീണ്ടും യോഗം ചേരും.