ന്യൂഡൽഹി: ജമ്മു കാഷ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച ബ്രിട്ടിഷ് ഓൾ പാർട്ടി പാർലമെന്റ് സമിതി നേതാവായ വനിതാ എംപിയെ ഡെൽഹി വിമാനത്താവള ത്തിൽ തടഞ്ഞുവച്ചു. ലേബർ പാർട്ടി എംപിയായ ഡെബ്ബീ എബ്രഹാമിനെയും, സഹായി ഹർപ്രീത് ഉപൽ എന്നിവരെയാണു വീസ നിഷേധിച്ച് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ തടഞ്ഞത്.
ദുബായിയിൽനിന്നാണ് ഇരുവരും രണ്ടു ദിവസത്തെ സ്വകാര്യ സന്ദർശത്തിന് ഡൽഹിയിൽ എത്തിയത്. ഇവരുടെ ഫോട്ടോ പരിശോധിച്ച ശേഷം വിസ നിഷേധിക്കുകയായിരുന്നു.ഇവരെ ദുബായിലേക്ക് വിമാനത്തിൽ തിരികെ അയച്ചു.
വീസക്ക് ഒക്ടോബർ 20 വരെ കാലാവധിയുണ്ടായിട്ടും കാരണം വ്യക്തമാക്കാതെ വീസ നിഷേധിക്കുകയായിരുന്നുവെന്നും ഡെബ്ബീ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണു ഡെബ്ബീക്ക് ഇന്ത്യ വീസ നൽകിയത്. വിമാനത്താവളത്തിൽവച്ചാണു വീസ നിഷേധിക്കപ്പെട്ടതായി അറിഞതെന്ന് ഹർപ്രീത് ഉപൽ പറഞ്ഞു.
കാഷ്മീർ വിഷയത്തിലുള്ള ബ്രിട്ടീഷ് ഓൾ പാർട്ടി പാർലമെന്ററി സമിതിയുടെ ചുമതലക്കാരിയാണ് ഡെബ്ബീ.