വ്യാജ വീഡിയോ വൈറലായി; വിരുതൻ വലയിലായി

കൊ​ച്ചി: സമൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലായ വ്യാ​ജ വീ​ഡി​യോ സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്ത വി​രു തനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ര​വി​പു​ര​ത്തെ സ്വ​കാ​ര്യ ഏ​വി​യേ​ഷ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി ചാ​ല​ക്കു​ടി ആ​ളൂ​ർ ചാ​തേ​രി​ൽ അ​ല​ൻ തോ​മ​സി(20)​നെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 
ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ കൈ​കാ​ര്യം ചെ​യ്തെന്ന് വിശ്വാസയോഗ്യമായ രീതിയാലിയിരുന്നു കാഴ്ചക്കാരെ വിഢികളാക്കിയ വീഡിയോ. അപമാനിക്കാൻ ശ്രമിച്ചയാളുടെ വ്യാജ പരാതിയിൽ നിന്നും തന്നെ രക്ഷിക്കാൻ അപമാനിതയായ പെൺകുട്ടിയ തേടിയായിരുന്നു വീഡിയോ.കേസിൽ നിന്നും
രക്ഷിക്കാൻ എല്ലാവരും പരമാവധി ഷെയർ ചെയ്യാനായിരുന്നു അഭ്യർഥന.
ഇക്കഴിഞ്ഞ ജനുവരി 31നാണ് സംഭവമെന്ന് അലൻ പറയുന്നു. എ​റ​ണാ​കു​ളം നോ​ർ​ത്ത്-​സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കു മ​ധ്യേ ട്രെ​യി​നി​ലാണ് അപമാനശ്രമം. ആളൊഴിഞ്ഞ ട്രെയിനിൽ യു​വ​തി​യെ അ​പ​മാ​നി​ച്ച മ​ധ്യ​വ​യ​സ്ക​നെ രക്ഷപെടാൻ അനുവദിക്കരുതെന്നും സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ പെ​ണ്‍​കു​ട്ടി​ക്കേ തെ​ളി​യി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. യുവതിയെ കണ്ടെത്താത്ത പക്ഷം
പ്രതി വിദ്യാർഥിയായ തന്നെ കുറ്റക്കാരനായി ചിത്രീകരിക്കുമെന്നും ഇത് പഠനത്തെ ബാധിക്കുമെന്നും വിദ്യാർഥി വീഡിയോയിൽ പറയുന്നു.
അ​തു​കൊ​ണ്ട് ​പെ​ണ്‍​കു​ട്ടിയെ കണ്ടെത്തുന്നന്ന​തുവ​രെ ഷെ​യ​ർ ചെ​യ്യ​ണ​മെ​ന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലോകമെങ്ങും മലയാളികളുടെ ഇടയിൽ വൈറലായിരുന്നു.
സം​ഭ​വ​ത്തി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് പോ​ലീ​സ് സ്വ​മേ​ധ​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.