കുട്ടിയെക്കൊണ്ട് മന്ത്രി ചെ​രു​പ്പ​ഴി​പ്പി​ച്ചത് വിവാദത്തിൽ

ചെ​ന്നൈ: ആദി​വാ​സി ബാ​ല​നെ​ക്കൊ​ണ്ട് മ​ന്ത്രി പ​ര​സ്യ​മാ​യി ചെ​രു​പ്പ​ഴി​പ്പി​ച്ച് പരസ്യമായി അ​പ​മാ​നി​ച്ചു. ത​മി​ഴ്നാ​ട് വ​നം മ​ന്ത്രി ഡി​ണ്ടി​ഗ​ല്‍ ശ്രീ​നി​വാ​സ​നാണ് നീ​ല​ഗി​രി​ജി​ല്ല​യി​ലെ തെ​പ്പ​ക്കാ​ട് പൊ​തു​പ​രി​പാ​ടി​ത്തെത്തുമ്പോൾ കുട്ടിയെ കൊണ്ട് ചെ​രു​പ്പ​ഴി​പ്പി​ച്ച് വിവാദത്തിൽ പെട്ടത്.
മു​തു​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ കു​ങ്കി ആ​ന​ക​ളെ പ​രി​പാ​ലി​ക്കു​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ള​ക്ട​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മൊ​പ്പംഎ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ന​ട​ന്നു വ​രു​ന്ന​തി​നി​ടെ മ​ന്ത്രി കു​ട്ടി​യെ വി​ളി​ച്ചു വ​രു​ത്തി ചെ​രു​പ്പ​ഴി​ക്കാ​ൻ ആവശ്യപ്പെടുക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് ചെരുപ്പ് മാറ്റാൻ കുട്ടിയോട് മ​ന്ത്രി നിർദേശിച്ചത്.
കുട്ടി മ​ന്ത്രി​യു​ടെ ചെ​രു​പ്പ​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ‌ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.