Home World പിഞ്ചു കുഞ്ഞിന് കൊറോണ വൈറസ് ബാധ

പിഞ്ചു കുഞ്ഞിന് കൊറോണ വൈറസ് ബാധ

0

ബെയ്ജിങ്: വുഹാനിൽ പിഞ്ചുകുഞ്ഞിന് കൊറോണ വൈറസ് ബാധ. കുഞ്ഞ് പിറന്ന് മുപ്പതുമണിക്കൂറിനുള്ളിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.

ലോകത്ത് കൊറോണ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞത് ഈ പിഞ്ചു കുഞ്ഞിനാണ്. ചൈനീസ് സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗർഭാവസ്ഥയിലോ, ജനിച്ചതിന് ശേഷമോ ആകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രസവിക്കുന്നതിന് മുമ്പേ, കുഞ്ഞിന്റെ അമ്മയ്ക്ക് കൊറോണ വൈറസ് പോസിറ്റീവായിരുന്നു.

ചൈനയിൽ മാത്രം കൊറോണ വൈറസ് ബാധിച്ച് അഞ്ഞൂറോളം പേർക്കാണ് ജീവൻ നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here