പ​ന്ത​ളം കൊ​ട്ടാ​രം തി​രു​വാ​ഭ​ര​ണം കൈ​വ​ശം വ​യ്ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ലയിലെ തി​രു​വാ​ഭ​ര​ണം കൈ​വ​ശം വ​യ്ക്കാ​ൻ പ​ന്ത​ളം രാ​ജ​കു​ടും​ബ​ത്തി​ന് എ​ന്ത് അ​വ​കാ​ശ​മെ​ന്ന് സുപ്രീംകോ​ട​തി. ജ​സ്റ്റീ​സ് എ​ൻ.​വി.​ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ചോ​ദ്യ​മു​ന്ന​യി​ച്ച​ത്.

ദൈ​വ​ത്തി​ന് സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞ തി​രു​വാ​ഭ​ര​ണ​ത്തി​ൽ രാ​ജ​കു​ടും​ബ​ത്തി​ന് എ​ന്ത് അ​വ​കാ​ശ​മെ​ന്നു​മാ​ണ് കോ​ട​തി ചോ​ദി​ച്ച​ത്. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം മാ​നി​ക്കു​ന്നി​ല്ലെ​ന്ന് രാ​ജ​കു​ടും​ബം കോ​ട​തി​യി​ൽ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.

തി​രു​വാ​ഭ​ര​ണ​ത്തി​ന് രാ​ജ​കു​ടും​ബ​ത്തി​ലെ ര​ണ്ടു വി​ഭാ​ഗങ്ങൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു. ഇ​താണ് രൂ​ക്ഷ വി​മ​ർ​ശ​നത്തിന് കോ​ട​തിയെ പ്രേരിപ്പിച്ചത്.

ശബരിമല ക്ഷേത്രത്തിനായി പ്രത്യേക നിയമം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കൂടുതൽ സമയം തേടി. നാലാഴ്ച അധിക സമയമാണ് സർക്കാർ ആവശ്യപ്പെട്ടത്.

നേരത്തെ തിരുവതാംകൂർ ദേവസ്വത്തിന് കീഴിൽ വരുന്ന എല്ലാ ക്ഷേത്രങ്ങളുടെയും ഭരണചുമതലകൾക്കായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പന്തളം രാജകൊട്ടാരം ഹർജി സമർപ്പിച്ചപ്പോഴാണ് ശബരിമലയ്ക്കായി പ്രത്യേക നിയമം നിർമിക്കാൻ സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിച്ചത്.