Home National ബാങ്കു നിയമനത്തിന് പൊതു പരീക്ഷ

ബാങ്കു നിയമനത്തിന് പൊതു പരീക്ഷ

0

ന്യൂഡെൽഹി:പൊതുമേഖലാ ബാങ്കുകളിലെ നോൺ ഗസ്റ്റഡ് പോസ്റ്റുകളിൽ പൊതുപരീക്ഷയിലൂടെ നിയമനം നടപ്പാക്കുമെന്ന് ധനകാര്യ മന്ത്രി. ഓൺലൈൻ സംവിധാനം മുഖേനയാകും പരീക്ഷ. ഇതിനായി ദേശീയതലത്തിൽ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജൻസി സ്ഥാപിക്കും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നും അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു.

സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തും
സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താൻ നിയമഭേദഗതി കൊണ്ടുവരും. മൂലധനനിക്ഷേപ സമാഹരണത്തിന് ബാങ്കുകൾക്ക് വിപണിയെ സമീപിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here