Home National നിര്‍ഭയ: കേന്ദ്രത്തിന്റെ ഹർജി ഹൈക്കോടതിയില്‍

നിര്‍ഭയ: കേന്ദ്രത്തിന്റെ ഹർജി ഹൈക്കോടതിയില്‍

0

ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത കോടതിക്കെതിരേ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഞായറാഴ്ച വാദം കേൾക്കും. ശനിയാഴ്ച വൈകീട്ടാണ് പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത ഡൽഹി പാട്യാല ഹൗസ് കോടതി നടപടിയെ ചോദ്യംചെയ്ത് കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചത്.

ഞായറാഴ്ച വാദം കേൾക്കുന്നതിന് മുന്നോടിയായി കേസിലെ നാല് പ്രതികൾക്കും ജയിൽ ഡിജിക്കും തിഹാർ ജയിൽ അധികൃതർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും വധശിക്ഷ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ ശ്രമമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here