കന്നിക്കാരി സോഫിയ കെനിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം കന്നിക്കാരി അമേരിക്കയുടെ സോഫിയ കെനിന്. ഫൈനലിൽ സ്പാനിഷ് സുന്ദരി ഗാർബിനെ മുഗുരുസയെ ഒന്നിനെതിരേ രണ്ടു സെറ്റുകൾക്ക് (4-6, 6-2, 6-2) തോൽപ്പിച്ചാണ് ഈ 21-കാരി തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയത്.

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മുഗുരുസയെ നിഷ്പ്രഭയാക്കിയാണ് കെനിൻ കിരീടം നേടിയത്. ഓസ്ട്രേലിയൻ ഓപ്പൺ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് 21 കാരി കെനിൻ.
2008-ൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ മരിയ ഷറപ്പോവയാണ് (അന്ന് ഇരുപത് കാരി ) പ്രായം കുറഞ്ഞ താരം.

ലോക ഒന്നാം റാങ്കുകാരി ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയെ പരാജയപ്പെടുത്തിയാണ് സോഫിയ കെനിൻ ഫൈനലിലെത്തിയത്. നാലാം സീഡ് റുമാനിയയുടെ സിമോണ ഹാലെപിനെ അട്ടിമറിച്ചാണ് മുഗുരുസ ഫൈനലിലെത്തിയത്.
കഴിഞ്ഞ 12 ഗ്രാൻഡ് സ്ലാം ഫൈനനലുകളും നേടിയത് കന്നിക്കാരായിരുന്നു