ന്യൂഡെൽഹി:പൗരത്വ നിയമത്തിനെതിരരെ സമരം നടക്കുന്ന ഡൽഹി ഷഹീൻ ബാഗിൽ വെടിവയ്പ്. പോലീസ് ബാരിക്കേഡിനു സമീപത്തുനിന്നു ജയ് ശ്രീറാം വിളിച്ച് യുവാവാണ് വെടിയുതിർത്തത്.
ആഴ്ചകളായി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സമരക്കാർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ആർക്കും പരിക്കില്ല. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജാമിയ മിലിയ സർവകലാശാല വിദ്യാർഥികളുടെ പൗരത്വ പ്രതിഷേധ റാലിക്കു നേരെ കഴിഞ്ഞ ദിവസം വെടിവയ്പുണ്ടായിരുന്നു. ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് ഇന്നത്തെ ആക്രമണം. ജയ് ശ്രീറാം മുഴക്കിയ അക്രമി തന്റെ രാജ്യത്ത് ഹിന്ദുക്കൾ മാത്രമേ വിജയിക്കൂ എന്ന് ആക്രോശം നടത്തുകയും ചെയ്തു.
പോലീസുകാർക്ക് അടുത്തുനിന്നാണ് മൂന്നു തവണയോളം ഇയാൾ നിറയൊഴിച്ചത്. ഇയാളെ പോലീസ് പിടികൂടി.