മുംബൈ: മുംബൈ മഹാനഗരത്തിന് ഇനി ഉറക്കമില്ലാ രാത്രികൾ.
റിപബ്ളിക്ക് ദിനമായ ഇന്ന് അര്‍ധരാത്രിമുതല്‍ 24 മണിക്കൂറും മുംബൈയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും. ഇന്ത്യയിലെ ഉറങ്ങാത്ത ആദ്യ നഗരമെന്ന പേരും ഇനി മുംബൈക്ക് സ്വന്തം.
മുംബൈ നഗരവാസികള്‍ക്ക് ഷോപ്പിംഗിനും ഹോട്ടലില്‍ പോകാനും,സിനിമ കാണാനുമെല്ലാം ഇനി സമയ തടസമില്ല. ബാറുകള്‍ മാത്രം പുലര്‍ച്ചെ 1.30ന് അടയ്ക്കും.
മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുക.
ലണ്ടന്‍ നഗരത്തെ മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ കൂടുതല്‍ വരുമാന വര്‍ധനവ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. കടുത്ത പ്രതിപക്ഷ എതിര്‍പ്പിനിടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആദിത്യയുടെ സ്വപ്ന പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപി നടത്തുന്നത്.
സ്ത്രീപീഢന പരാതികള്‍ വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്ന് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ രാജ് പുരോഹിത് പരിഹസിച്ചു.