ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയാകുന്ന ദുഷ്യന്ത് ചൌട്ടാലയും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ശേഷം ഹരിയാന രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

40 ബി.ജെ.പി എം.എല്‍.എമാരുടെയും പത്ത് ജെ.ജെ.പി എം.എല്‍.എമാരുടെയും 7 സ്വതന്ത്രരുടെയും പിന്തുണയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനുള്ളത്.പിന്തുണ സംബന്ധിച്ച്‌ വ്യക്തത വന്നതോടെ എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് നിയമസഭ കക്ഷി നേതാവായി മനോഹര്‍ ലാല്‍ ഖട്ടാര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി നാല്‍പ്പത് സീറ്റുകള്‍ നേടിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജെജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് സംഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി.പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് അധികാര സ്ഥാനത്തേക്ക് ജെജപി എത്തുന്നത്.