Home Sports ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ എസ്ജിയുടെ പിങ്ക് പന്തുകള്‍

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ എസ്ജിയുടെ പിങ്ക് പന്തുകള്‍

0

ഡല്‍ഹി : ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച്‌ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച്‌ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ എസ്ജിയുടെ പിങ്ക് പന്തുകള്‍ ആകും കളിക്കാന്‍ ഉപയോഗിക്കുക. മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എത്തിരാളിയായി എത്തുന്നത് ബംഗ്ലാദേശാണ് . അടുത്ത മാസം 22ന് നടക്കുന്ന പരമ്ബരയിലെ രണ്ടാമത്തെ ടെസ്റ്റ് മത്സരമാണ് ഡേ നൈറ്റ് ആയി നടക്കുക. ബി.സി.സി.ഐ എസ്ജിയുടെ പന്തുകള്‍ നല്‍കാന്‍ കമ്ബനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 72 പന്തുകള്‍ നല്‍കാന്‍ ആണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കൊല്‍ക്കത്തയില്‍ ഡേ നൈറ്റ് കളിക്കാന്‍ അവസരം ലഭിച്ചത്. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമായി ഗാംഗുലി ചര്‍ച്ച നടത്തുകയും അദ്ദേഹം അതിന് താല്‍പര്യം അറിയിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here